Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു
text_fieldsbookmark_border
Listen to this Article
ബംഗളൂരു: മൈസൂർ സർവകലാശാല (യു.ഒ.എം) മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ചൊവ്വാഴ്ച ഉയർന്ന രക്തസമ്മർദത്തെത്തുടര്‍ന്നു കുഴഞ്ഞുവീണ ഹെഗ്‌ഡെയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. സുവോളജി പ്രഫസറായിരുന്ന ഹെഗ്‌ഡെ രണ്ട് തവണ യു.ഒ.എമ്മിന്‍റെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം സംസ്കാരം നടത്തുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
Next Story

