പൂർവ വിദ്യാർഥി സംഗമം
text_fieldsമടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥികളുടെ ബംഗളൂരുവിലെ സംഘടനയായ മെക്കാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
ബംഗളൂരു: വീണ്ടുമൊരു കാമ്പസ് കാലത്തിന്റെ സ്മരണകളുമായി മടപ്പള്ളി ഗവ. കോളജിലെ പൂർവ വിദ്യാർഥികൾ ബംഗളൂരുവിൽ ഒത്തുകൂടി.
പൂർവ വിദ്യാർഥികളുടെ ബംഗളൂരുവിലെ സംഘടനയായ മെക്കാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം കോളജിലെ മുൻ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ അഡ്വ. സത്യൻ പുറമേരി ഉദ്ഘാടനം ചെയ്തു. ഇന്ദിര നഗർ ഇ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡന്റ് അഡ്വ. പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജി. വേണുഗോപാൽ, പി.യു. ഷിനോദ്, വി. സദാനന്ദ്, രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്വിസ്, വിവിധ മത്സരങ്ങൾ, നൃത്തം, അംഗങ്ങളെ ആദരിക്കൽ, കരോക്കെ ഓർക്കസ്ട്ര എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

