Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ൻ പ്ര​ധാ​ന​മ​ന്ത്രി...

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ​യു​ടെ രാ​ജ്യ​സ​ഭ കാ​ലം അ​സ്ത​മി​ക്കു​ന്നു

text_fields
bookmark_border
മു​ൻ പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ​യു​ടെ രാ​ജ്യ​സ​ഭ കാ​ലം അ​സ്ത​മി​ക്കു​ന്നു
cancel
camera_alt

ദേ​വ​ഗൗ​ഡ​

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ രാ​ജ്യ​സ​ഭ അം​ഗ​ത്വ കാ​ലാ​വ​ധി ഈ ​മാ​സം 18ന് ​അ​വ​സാ​നി​ക്കും. എ​ൻ.​ഡി.​എ സ​ഖ്യ ക​ക്ഷി​യാ​യ ജെ.​ഡി.​എ​സി​ന്റെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ ഇ​ദ്ദേ​ഹ​ത്തെ ബി.​ജെ.​പി പി​ന്തു​ണ​ക്കാ​ത്ത​തി​നാ​ൽ എം.​പി സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു. ക​ർ​ണാ​ട​യി​ൽ ഒ​ഴി​വ് വ​രു​ന്ന നാ​ല് രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്ത് കോ​ൺ​ഗ്ര​സി​ന്റേ​യും​ഒ​രു സീ​റ്റി​ൽ ബി.​ജെ.​പി​യു​ടേ​യും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക​ക​ൾ ന​ൽ​കി. ഡോ.​എം. നാ​ഗ​രാ​ജ​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി ഖാ​ൻ, പാ​ർ​ട്ടി​യു​ടെ മാ​ധ്യ​മ, പ്ര​ചാ​ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ പ​വ​ൻ ഖേ​ര എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സി​ന്റെ മ​ത്സ​രാ​ർ​ഥി​ക​ൾ.

ബി​ജെ​പി എം​പി​മാ​രാ​യ ഇ​ര​ണ്ണ ക​ടാ​ഡി, നാ​രാ​യ​ണ കൊ​ര​ഗ​പ്പ, കോ​ൺ​ഗ്ര​സി​ന്റെ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ എ​ന്നി​വ​ർ ഈ ​മാ​സം 25ന​കം വി​വി​ധ തീ​യ​തി​ക​ളി​ൽ വി​ര​മി​ക്കും. നി​യ​മ​സ​ഭ അം​ഗ​ബ​ല അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് മൂ​ന്ന് പേ​രെ രാ​ജ്യ​സ​ഭ​യി​ല​യ​ക്കാ​നാ​വും. എ​ൻ.​ഡി.​എ​ക്ക് ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അം​ഗ​ബ​ല​മേ​യു​ള്ളൂ. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് 2020 ജൂ​ൺ 26ന് ​ഹ​ര​ദ​ന​ഹ​ള്ളി ദൊ​ഡ്ഡ​ഗൗ​ഡ ദേ​വ​ഗൗ​ഡ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്.

ആ​റ് ത​വ​ണ ലോ​ക്സ​ഭാം​ഗം, ഏ​ഴ് ത​വ​ണ നി​യ​മ​സ​ഭാം​ഗം, ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ച ദേ​വ​ഗൗ​ഡ​യെ കൈ​വി​ട്ട​ത് ബി.​ജെ.​പി​യാ​ണെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ച​തി​ച്ചു എ​ന്നാ​ണ് ജെ.​ഡി.​എ​സ് ആ​രോ​പി​ക്കു​ന്ന​ത്. ആ ​പാ​ർ​ട്ടി​യു​ടെ ക​ർ​ണാ​ട​ക സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ആ​ദ്യ ബാ​ച്ച് മ​ന്ത്രി​മാ​രി​ൽ ഉ​ൾ​പ്പെ​ടാ​ത്ത സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന വേ​ള​യി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ൻ​സൂ​ർ അ​ലി ഖാ​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ ഇ​ദ്ദേ​ഹം ബി.​ജെ.​പി​യു​ടെ പി.​സി. മോ​ഹ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​വ​ൻ ഖേ​ര ഇ​നി പാ​ർ​ല​മെ​ന്റി​ലും​കോ​ൺ​ഗ്ര​സി​ന്റെ ശ​ബ്ദ​മാ​വും. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ലെ സി​ദ്ധ​രാ​മ​യ്യ മാ​റി​യ സാ​ഹ​ച​ര്യം രാ​ഷ്ട്രീ​യ​മാ​യി മു​ത​ലെ​ടു​ക്കാ​നാ​ണ് ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ലെ നാ​ഗ​രാ​ജ​യെ ബി.​ജെ.​പി രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് എ​ന്നാ​ണ് നി​രീ​ക്ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaFormer prime ministerDeve Gowda
News Summary - Former Prime Minister Deve Gowda's Rajya Sabha term ends
Next Story