മുൻ പഞ്ചായത്ത് അംഗത്തെയും മാതാവിനെയും കെട്ടിയിട്ട് കവർച്ച; ആറുപേർ അറസ്റ്റിൽ, പിടിയിലായത് മലയാളികൾ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിന്റെ പിൻവാതിൽ തകർത്ത് കയറി പണവും സ്വർണവും കൊള്ളയടിച്ച കേസിൽ ആറുപേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ സുധീർ പെരുവായി, പച്ചമ്പള രവി, കിരൺ, വസന്ത, ഫസൽ, നിസാർ എന്നിവരാണ് അറസ്റ്റിലായത്.
കവർച്ചചെയ്ത സ്വർണം കണ്ടെടുത്തായി പുത്തൂർ റൂറൽ പൊലീസ് പറഞ്ഞു.ഈ മാസം ഏഴിനായിരുന്നു സംഭവം. ബഡഗന്നൂർ പഞ്ചായത്ത് മുൻ അംഗം ഗുരുപ്രസാദ് റൈ കുഡ്ക്പാഡിയേയും മാതാവ് കസ്തൂരി റൈയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. 150 ഗ്രാം സ്വർണാഭരണങ്ങളും 40,000 രൂപയുമാണ് കവർന്നത്.
പടുവന്നൂർ ഗ്രാമത്തിലെ കുഡക്ഡി ഫാം ഹൗസിലാണ് കവർച്ച നടന്നത്. അർധരാത്രി രണ്ടോടെ ശബ്ദംകേട്ട് ഉണർന്ന രണ്ടു പേരെയും എട്ടോളം വരുന്ന ആക്രമികൾ കത്തിമുനയിൽ നിർത്തി കവർച്ച നടത്തുകയായിരുന്നു.