മുൻ ദേശീയ വനിത ചെസ് താരം സേതുവർമ അന്തരിച്ചു
text_fieldsബംഗളൂരു: മുൻ ദേശീയ വനിത ചെസ് താരം സേതുവർമ (85)അന്തരിച്ചു. തിരുവണ്ണൂർ പുതിയ കോവിലകം അംഗവും കോഴിക്കോട് സാമൂതിരി പി.കെ. കേരളവർമയുടെ സഹോദരിയുമാണ്. ബംഗളൂരുവിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. 1947 മുതൽ തുടർച്ചയായി ഏഴു തവണ സംസ്ഥാന വനിത ചാമ്പ്യനായിരുന്നു.
1992 വരെ ചെസ് മത്സരങ്ങളിൽ സജീവമായിരുന്നു. പിന്നീട് വനിത ടീം പരിശീലകയുമായി. കനറ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ ഉദ്യോഗസ്ഥ ആയിരുന്നു. ബംഗളൂരു ഇന്ദിര നഗർ ശാഖയിൽനിന്നാണ് വിരമിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിൽപെട്ട നെടുമ്പുറം കൊട്ടാരത്തിലെ പരേതനായ ബാലരാമവർമയുടെയും തിരുവണ്ണൂർ പുതിയ കോവിലകത്തെ പരേതയായ ശ്രീദേവി വർമയുടെയും മകളാണ്.
ഭർത്താവ്: തിരുവല്ല നെടുമ്പുറം കൊട്ടാരത്തിലെ എൻ.കെ. വർമ (കനറ ബാങ്ക് മുൻ ഡിവിഷനൽ മാനേജർ). മക്കൾ: പ്രീതിരാജ (ബംഗളൂരു), പ്രമോദ് വർമ (ബംഗളൂരു), പ്രബിൻ വർമ (യു.എസ്.). മരുമക്കൾ: മോഹൻ രാജ (ബംഗളൂരു), സിന്ധു (ബംഗളൂരു), ഐശ്വര്യ(യു.എസ്.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

