മുൻ എം.എൽ.എയുടെ ഭാര്യയുടെ മരണം: പ്രതിയെ കോടതി വെറുതെ വിട്ടു
text_fieldsപത്മപ്രിയ, അതുൽ റാവു
മംഗളൂരു: ഉഡുപ്പി മുൻ ബി.ജെ.പി എം.എൽ.എ കെ.രഘുപതി ഭട്ടിന്റെ ഭാര്യ പത്മപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അതുൽ റാവുവിനെ ഉഡുപ്പി ജില്ല സെഷൻസ് കോടതി വെറുതെ വിട്ടു. 2008 ജൂണിലാണ് പത്മപ്രിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഘുപതി ഭട്ടിന്റെ ചിരകാല സുഹൃത്തായ അതുൽ റാവുവിനൊപ്പം പോയ പത്മപ്രിയയെ ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് പിന്നീട് അറിവായി. ആത്മഹത്യയുടെ ഉത്തരവാദി, സ്വത്ത് സംബന്ധമായി വ്യാജ രേഖ ചമക്കൽ എന്നീ കേസുകൾ ചുമത്തി 2008 ജൂൺ 19നായിരുന്നു മണിപ്പാൽ പൊലീസ് റാവുവിനെതിരെ കേസെടുത്തത്. കർണാടക പൊലീസ് സി.ഒ.ഡി വിഭാഗം അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. നീണ്ട കാലം വിചാരണ തടവുകാരനായി കഴിഞ്ഞ റാവുവിന് കഴിഞ്ഞ വർഷം നവംബർ 10ന് ഉഡുപ്പി സി.ജെ.എം കോടതി ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഈ വിധിക്കെതിരെ നൽകിയ അപ്പീൽ ഹരജിയിലാണ് ജില്ല കോടതി വിധി.

