Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ൻ എം​.എ​ൽ​.എ​യു​ടെ...

മു​ൻ എം​.എ​ൽ​.എ​യു​ടെ സ​മ​രം ല​ക്ഷ്യം ക​ണ്ടു; ലേ​ഔ​ട്ട് പ്ലാ​ൻ അം​ഗീ​ക​രി​ച്ചു

text_fields
bookmark_border
മു​ൻ എം​.എ​ൽ​.എ​യു​ടെ സ​മ​രം ല​ക്ഷ്യം ക​ണ്ടു; ലേ​ഔ​ട്ട് പ്ലാ​ൻ അം​ഗീ​ക​രി​ച്ചു
cancel
camera_alt

പൊ​രു​തി നേ​ടി​യ ലേ​ഔ​ട്ട് അ​നു​മ​തി രേ​ഖ​യു​മാ​യി മു​ൻ എം​.എ​ൽ​.എ ര​ഘു​പ​തി ഭ​ട്ട്

മം​ഗ​ളൂ​രു: ബ​ദ​നി​ടി​യൂ​ർ ഗ്രാ​മ​ത്തി​ലെ 90 സെ​ന്റ് പ്ലോ​ട്ടി​ന്റെ സിം​ഗി​ൾ ലേ​ഔ​ട്ട് പ്ലാ​ൻ അം​ഗീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ മു​ൻ ഉ​ഡു​പ്പി ബി​.ജെ.​പി എം​എ​ൽ​.എ ര​ഘു​പ​തി ഭ​ട്ട് ആ​രം​ഭി​ച്ച ഒ​റ്റ​യാ​ൻ സ​മ​രം വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ചു.

ഉ​ഡു​പ്പി ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (യു​യു​ഡി​എ) അ​നു​മ​തി ക​ത്ത് ന​ൽ​കി. റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നാ​യി ലേ​ഔ​ട്ട് പ്ലാ​നി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ൽ അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള കാ​ല​താ​മ​സ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ര​ണ്ട് വ​ർ​ഷം മു​മ്പ് സിം​ഗി​ൾ ലേ​ ഔ​ട്ട് അം​ഗീ​കാ​ര​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

കാ​ല​താ​മ​സ​ത്തി​ൽ നി​രാ​ശ​നാ​യ അ​ദ്ദേ​ഹം അ​തോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി. തീ​ര​ദേ​ശ റി​സോ​ർ​ട്ട് വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി 2024 മാ​ർ​ച്ച് 20 ന് ​അ​നു​മ​തി​ക്കാ​യി ഭ​ട്ട് അ​പേ​ക്ഷി​ച്ചി​രു​ന്നു. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ അ​നു​മ​തി ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 24 മാ​സ​ത്തി​ലേ​റെ​യാ​യി അ​ത് വൈ​കി​പ്പി​ച്ചു. സി​റ്റിം​ഗ് എം​എ​ൽ​എ യ​ശ്പാ​ൽ സു​വ​ർ​ണ​യു​ടെ ഇ​ട​പെ​ട​ലാ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഭ​ട്ട് ആ​രോ​പി​ച്ചു.​പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം നീ​തി ല​ഭി​ച്ച​തി​ൽ സം​തൃ​പ്തി​യു​ണ്ടെ​ന്ന് ഭ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planMLAstruggleApprovedachieved
News Summary - Former MLA's struggle achieved; layout plan approved
Next Story