മുന്‍മന്ത്രി വെങ്കടരമണപ്പ അന്തരിച്ചു
text_fieldsവെങ്കടരമണപ്പ
ബംഗളൂരു: കർണാടക മുൻ മന്ത്രി വെങ്കടരമണപ്പ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തുമക്കുരു ജില്ലയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായ വെങ്കിട്ടരമണപ്പ നാല് തവണ എം.എൽ.എആയി സേവനമനുഷ്ഠിക്കുകയും രണ്ട് തവണ മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര, എം.എൽ.എ. എച്ച്.വി. വെങ്കിടേഷ് എന്നിവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു. മണ്ഡലത്തിൽ അദ്ദേഹം വളരെയധികം ജനപ്രിയനായിരുന്നു. വ്യക്തിപരമായി തനിക്ക് വളരെ അടുപ്പമുള്ള ആളുമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും പരമേശ്വര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

