ബി.ജെ.പി എം.എൽ.എയുടെ മകൻ പൊതുപരിപാടിയിൽ ആകാശത്തേക്ക് വെടിയുതിർത്തു
text_fieldsസന്തോഷ് തോക്കുമായി
ബംഗളൂരു: ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളി പൊതു പരിപാടിക്കിടെ ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബെളഗാവി ജില്ലയിലെ ഗോകക്കിൽ ശനിയാഴ്ച നടന്ന മഹാലക്ഷ്മി മേളക്കിടെയാണ് സംഭവം.
ഭണ്ഡാരയിൽ ഒക്കുലി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്ന സന്തോഷ് ജനക്കൂട്ടം വളഞ്ഞിരിക്കെ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ആർപ്പുവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. വിഡിയോ പുറത്തുവന്നതോടെ ഗോകക് സിറ്റി പൊലീസ് സന്തോഷ് ജാർക്കിഹോളിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

