മുന്‍മന്ത്രി ഭീമണ്ണ ഖന്ദ്രേ അന്തരിച്ചു
text_fieldsഭീമണ്ണ ഖന്ദ്രേ
ബംഗളൂരു: മുൻ ഗതാഗതമന്ത്രിയും അഖില ഭാരത് വീരശൈവ ലിംഗായത്ത് മഹാസഭയുടെ മുൻ പ്രസിഡന്റുമായ ഭീമണ്ണ ഖന്ദ്രേ (102) വെള്ളിയാഴ്ച രാത്രി ഭാൽക്കിയിലെ വസതിയില്‍ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ബിദറിലെ ഗുണ്ടേജ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വഷളാവുകയും വീട്ടിലേക്ക് മാറ്റുകയുമായിരുന്നു.
വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രേ ഉൾപ്പെടെ രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളുമാണ്. ഭാര്യ: പരേതയായ ലക്ഷി ഭായ് ഖന്ദ്രേ. ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗമായ അദ്ദേഹം 1992 മുതൽ 1994 വരെ കർണാടകയില്‍ ഗതാഗത മന്ത്രിയായിരുന്നു. നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

