Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളൂരു മുൻ മേയർ കവിത സനിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ
text_fieldsbookmark_border
മംഗളൂരു: മംഗളൂരു മുൻ മേയറും കോൺഗ്രസ് നേതാവുമായ കവിത സനിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ബണ്ട്വാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര കവിതക്ക് പാർട്ടി പതാക കൈമാറി.
ധാർവാഡ് -ഹുബ്ബള്ളിയിൽ കോളജ് വിദ്യാർഥിനി നേഹ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിച്ച കവിത, കോൺഗ്രസ് ഭരണത്തിൽ സ്ത്രീ സുരക്ഷ അപകടത്തിലാണെന്ന് കുറ്റപ്പെടുത്തി. വിദ്യാർഥിനിയെ കുത്തിക്കൊന്ന സംഭവം ലാഘവത്തോടെയാണ് സംസ്ഥാനസർക്കാർ കാണുന്നതെന്നും കവിത പറഞ്ഞു.
Next Story

