Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​റ്റി​പ്പു​റം മു​ൻ...

കു​റ്റി​പ്പു​റം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
കു​റ്റി​പ്പു​റം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

ബം​ഗ​ളൂ​രു: സി.​പി.​എം ക​ർ​ഷ​ക​സം​ഘം നേ​താ​വും കു​റ്റി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന കു​റ്റി​പ്പു​റം ന​ടു​വ​ട്ടം ക​ണ്ണ​ത്ത് രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ (75) ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​മാ​സം ആ​ദ്യ​വാ​രം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് തി​രി​ച്ചു​വ​രു​മ്പോ​ൾ ക​ഴി​ഞ്ഞ 12ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ വി​വ​രം ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നു. പി​റ്റേ​ന്ന് 13ന് ​നാ​ട്ടി​ലേ​ക്ക് വ​ണ്ടി ക​യ​റാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​വ​രം ല​ഭി​ച്ചി​ല്ല. കു​റ്റി​പ്പു​റം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി, മ​ട​ങ്ങി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു വീ​ട്ടു​കാ​ർ.

ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ബം​ഗ​ളൂ​രു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി.

ബൈ​ട്രാ​യ​ന പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ​ക്ക് അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ചു. തു​ട​ർ​ന്ന് ഗ​വ. വി​ക്ടോ​റി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു പ്രാ​വ​ശ്യം ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യെ​ന്നും വൈ​കി​യാ​ണെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15നാ​ണ് ബ​ന്നാ​ർ​ഘ​ട്ട റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: സ​ത്യ​ലീ​ല. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: ഗ്രീ​ഷ്മ, സ​നൂ​പ്. എ.​ഐ.​കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി തു​ട​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangalorediedRamachandran NairFormer Kuttipuram Panchayat President
News Summary - Former Kuttipuram Panchayat President Ramachandran Nair died in Bangalore. In rich condition
Next Story