കനറാ ബാങ്ക് മുൻ ജീവനക്കാരൻ ബാങ്ക് സ്റ്റോർ റൂമിൽ തൂങ്ങിമരിച്ചു
text_fieldsഗിരിധർ യാദവ്
മംഗളൂരു: നഗരത്തിൽ രാം ഭവൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ശാഖയിലെ സ്റ്റോർ റൂമിൽ, വിരമിച്ച ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അളകെ സ്വദേശി ഗിരിധർ യാദവാണ് (61) മരിച്ചത്. 40 വർഷത്തോളം കൊഡിയൽബെയ്ലിലെ കനറാ ബാങ്ക് ശാഖയിൽ അറ്റൻഡറായി ജോലി ചെയ്തിരുന്ന അദ്ദേഹം അടുത്തിടെയാണ് വിരമിച്ചത്.
ബാങ്കിനോടുള്ള അഗാധമായ സ്നേഹം കാരണം വിരമിച്ചതിനു ശേഷവും അദ്ദേഹം പതിവായി അവിടെ സന്ദർശനം നടത്തിയിരുന്നു. ബുധനാഴ്ച പതിവുപോലെ അദ്ദേഹം ബാങ്കിൽ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. ഭാര്യ ബന്ദർ പൊലീസ് സ്റ്റേഷനിൽ, കാണാതായതായി പരാതി നൽകി. വ്യാഴാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് ഗിരിധറിനെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനതല പവർലിഫ്റ്റർ എന്ന നിലയിലും ഗിരിധർ യാദവ് അറിയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

