Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.​ജെ.​പി മു​ൻ...

ബി.​ജെ.​പി മു​ൻ എം.​എ​ൽ.​എ രാ​ജേ​ഷി​ന്റെ വീ​ട് ത​ക​ർ​ത്തു

text_fields
bookmark_border
house vandalised
cancel
camera_alt

വീ​ട് ത​ക​ർ​ത്ത നി​ല​യി​ൽ

മം​ഗ​ളൂ​രു: ബി.​ജെ.​പി നേ​താ​വും മു​ൻ പു​ത്തൂ​ർ എം.​എ​ൽ.​എ​യു​മാ​യ രാ​ജേ​ഷ് ബ​ന്നൂ​രി​ന്റെ വീ​ട് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു നി​ര​ത്തി. ഒ​മ്‌​നി വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​ണ് ദൗ​ത്യം ന​ട​ത്തി മ​ട​ങ്ങി​യ​ത്. പ്ര​സി​ദ്ധ​മാ​യ മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്രം വി​പു​ലീ​ക​ര​ണ​ത്തി​നു ത​ട​സ്സം​നി​ന്ന കെ​ട്ടി​ട​മാ​ണ് പൊ​ളി​ച്ച​തെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വും പു​ത്തൂ​ർ എം.​എ​ൽ.​എ​യു​മാ​യ അ​ശോ​ക് കു​മാ​ർ റൈ ​പ​റ​ഞ്ഞു.

ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​ക്ക് പൊ​ളി​ക്ക​ലി​ൽ പ​ങ്കി​ല്ല. രാ​ജേ​ഷ് ബ​ന്നൂ​രി​ന് നി​യ​മാ​നു​സൃ​ത​മാ​യ സ്വ​ത്ത് രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്ക​ണം. ത​ർ​ക്ക​ത്തി​ലു​ള്ള ഭൂ​മി പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ബ​ന്നൂ​രി​ന്റെ പൂ​ർ​വി​ക​ർ​ക്ക് ന​ൽ​കി​യി​രി​ക്കാം. എ​ന്നാ​ൽ സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ലാ​ഭ​ത്തി​നാ​യി ഒ​ന്നി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഹി​ന്ദു​ത്വ​ത്തെ​യും വി​ക​സ​ന​ത്തെ​യും കു​റി​ച്ചു​ള്ള ബി.​ജെ.​പി​യു​ടെ നി​ല​പാ​ടി​ലെ കാ​പ​ട്യ​മാ​ണ് ഇ​വി​ടെ പ്ര​ക​ട​മാ​വു​ന്ന​ത്.

ക്ഷേ​ത്ര​ഭൂ​മി​യി​ലെ എ​ട്ട് വീ​ടു​ക​ൾ നീ​ക്കം ചെ​യ്യേ​ണ്ട വി​ശാ​ല​മാ​യ ക്ഷേ​ത്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​പൊ​ളി​ക്ക​ൽ. ആ​റ് വീ​ടു​ക​ൾ ഇ​തി​ന​കം ഒ​ഴി​പ്പി​ച്ചി​രു​ന്നു, അ​തേ​സ​മ​യം ഒ​രു അ​ഭി​ഭാ​ഷ​ക​നും ബി.​ജെ.​പി നേ​താ​വും എ​തി​ർ​പ്പു​ക​ൾ ഉ​ന്ന​യി​ച്ചു. അ​ഭി​ഭാ​ഷ​ക​ന്റെ വീ​ട് ഈ ​മാ​സം ര​ണ്ടി​ന് മ​രം വീ​ണ് ത​ക​ർ​ന്നു​വെ​ന്ന് റൈ ​പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ര​ണ്ട് ഖ​ന​ന തൊ​ഴി​ലാ​ളി​ക​ൾ ത​ന്റെ വീ​ട് പൊ​ളി​ക്കു​ന്ന​ത് ക​ണ്ട​താ​യി ബ​ന്നൂ​ർ ആ​രോ​പി​ച്ചു. ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഓ​ടി​പ്പോ​കേ​ണ്ടി വ​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ എം.​എ​ൽ.​എ അ​ശോ​ക് റൈ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ൻ എം.​പി ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ലും എം.​എ​ൽ.​സി കി​ഷോ​ർ പു​ത്തൂ​രും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പൊ​ളി​ക്ക​ലി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ഉ​ട​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് പു​ത്തൂ​ർ ടൗ​ൺ പൊ​ലീ​സ് പു​ത്തൂ​ർ മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്ര മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഈ​ശ്വ​ര്‍ ഭ​ട്ട് പ​ഞ്ചി​ഗു​ഡ്ഡെ, ട്ര​സ്റ്റി വി​ന​യ് സു​വ​ർ​ണ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vandalisation
News Summary - Former bjp mla rajesh's house vandalised
Next Story