ചെരിപ്പേറ് ധീരമെന്ന് ഭാസ്കർ റാവു; പിന്നാലെ ഖേദപ്രകടനം
text_fieldsബംഗളൂരു മുൻ പൊലീസ് കമീഷണർ ഭാസ്കർ റാവു
ബംഗളൂരു: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നേരെ ചെരിപ്പെറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ അഭിനന്ദിച്ച് ബി.ജെ.പി നേതാവും ബംഗളൂരു മുൻ പൊലീസ് കമീഷണറുമായ ഭാസ്കർ റാവു. ഇതിനെതിരെ വ്യാപകവിമർശനം ഉയർന്നതോടെ ഖേദപ്രകടനവും നടത്തി.
രാകേഷ് കിഷോറിന്റെ നടപടി ധീരമെന്നും അഭിനന്ദനാർഹമെന്നുമാണ് റാവു നേരത്തേ ട്വിറ്ററിൽ കുറിച്ചത്. മുൻ ഐപി.എസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയിൽ പലരും പ്രതിഷേധിച്ചു.
ഒരിക്കൽ നിയമം ഉയർത്തിപ്പിടിച്ച നിങ്ങൾ അഭിഭാഷകന്റെ നിയലംഘനത്തെ പുകഴ്ത്തുന്നത് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവ് മൻസൂർ ഖാൻ എക്സിൽ കുറിച്ചു.
ഇതോടെ താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് ഭാസ്കർ റാവു പറഞ്ഞു. സുപ്രീംകോടതിയെയോ ചീഫ് ജസ്റ്റിസിനെയോ ഏതെങ്കിലും സമുദായത്തെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെനും തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും റാവു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

