Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രചാരണത്തിന് പ്രധാനമന്ത്രി നാളെ കർണാടകയിൽ
text_fieldsbookmark_border
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മൈസൂരുവിലും മംഗളൂരുവിലും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി വി. സുനിൽകുമാർ പറഞ്ഞു. വൈകുന്നേരം നാലിന് മൈസൂരുവിലെ മഹാരാജാസ് മൈതാനത്ത് കൺവെൻഷനിൽ സംസാരിച്ച ശേഷം റോഡ് ഷോയിൽ പങ്കെടുക്കാൻ മംഗളൂരുവിലേക്ക് പോകും. ശിവമൊഗ്ഗയിലെയും കലബുറഗിയിലെയും സന്ദർശനത്തിന് ശേഷം മൂന്നാം തവണയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടകയിലെത്തുന്നത്. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തിങ്കളാഴ്ച ബംഗളൂരുവിലെത്തും.
Next Story

