ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ആശുപത്രിയിൽ
ബംഗളൂരു: ശനിയാഴ്ച സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാവഗഡ താലൂക്കിൽ കോണനകുരികെ ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിലെ 46 വിദ്യാർഥികളാണ് ആശുപത്രിയിലുള്ളത്.
ചെറുപയറിൽനിന്ന് വിഷബാധയേറ്റെന്നാണ് പറയുന്നത്.രാത്രി തലവേദന അനുഭവപ്പെട്ട കുട്ടികൾക്ക് പിന്നാലെ വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. പാവഗഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾഅപകടനില തരണം ചെയ്തതായി തഹസിൽദാർ വരദരാജു, ബി.ഇ.ഒ എന്നിവർ അറിയിച്ചു.

