Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: നഷ്ടപരിഹാരം ഇല്ലാതെ നിരവധിപേർ

text_fields
bookmark_border
വെള്ളപ്പൊക്കം: നഷ്ടപരിഹാരം ഇല്ലാതെ നിരവധിപേർ
cancel

ബംഗളൂരു: കഴിഞ്ഞ മഴക്കാലത്ത്​ വെള്ള​പ്പൊക്കത്തിലും മറ്റും നാശനഷ്ടമുണ്ടായ നിരവധിപേർക്ക്​ നഷ്ടപരിഹാരം കിട്ടിയില്ല. നഗരത്തിൽ മാത്രം 163 പേർക്ക്​ തുക കിട്ടാനുണ്ടെന്ന്​ ഈരംഗത്ത്​ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പറയുന്നു. നിർധന കുടുംബങ്ങളാണിത്. വൻനാശനഷ്ടങ്ങളാണുണ്ടായത്​. കഴിഞ്ഞ ആഗസ്റ്റ്​ ​-സെപ്​റ്റംബർ മാസങ്ങളിലുണ്ടായ കനത്തമഴയിൽ നഗരത്തിന്‍റെ മിക്കയിടങ്ങളിലും വെള്ളം കയറിയിരുന്നു. നിരവധി വീടുകൾക്ക്​ ​കേടുപാടുണ്ടായി. നാശനഷ്ടം സംഭവിച്ചയിടങ്ങളിൽ അസിസ്റ്റന്‍റ്​ റവന്യൂ ഇൻസ്​പെക്ടർമാർ സന്ദർശനം നടത്തണം. എന്നാൽ, ഇതുവരെ ഉദ്യോഗസ്ഥർ എത്തിയിട്ടില്ലെന്നും നേരിട്ട്​ ഓഫിസുകളിൽ രേഖകൾ നൽകണമെന്ന്​ നിർദേശിക്കുകയാണെന്നും വീട്ടുകാർ പറയുന്നു. മഴമൂലമുള്ള വെള്ളപ്പൊക്കത്തിന്​ കാരണം വൻകിടക്കാരുടെ അനധികൃത കെട്ടിടങ്ങളാണെന്ന്​ ബി.ബി.എം.പി കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മിച്ച 700ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയിൽ ഭൂരിഭാഗവും വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ചതാണ്​.

വെള്ളം ഒഴുകിപ്പോകാനുള്ള വൻ ഓവുചാലുകൾ ​കൈയേറിയാണ്​ ഇത്തരം ​കെട്ടിടങ്ങൾ നിർമിച്ചത്​. ഇതിനാൽ മഴവെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ അടുത്തിടെ പെയ്ത​ എല്ലാ മഴയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ്​ സർക്കാർ സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ബി.ബി.എം.പി തയാറാക്കി പൊളിക്കൽ നടപടികൾ തുടങ്ങിയത്​.

എന്നാൽ, പാവപ്പെട്ടവരുടെ ചെറിയ വീടുകളും മറ്റുമാണ്​ അധികൃതർ പൊളിച്ചത്​. മതിയായ സാവകാശംപോലും നൽകാതെയായിരുന്നു ഇത്​. വൻകിടക്കാരുടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ മെല്ലെപ്പോക്ക്​ നയമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ​പോകാൻ മറ്റിടങ്ങൾ ഇല്ലാത്തവരുമാണ്​ ഇത്തരത്തിൽ ഏറെ ദുരിതത്തിലായത്​. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ബി.ബി.എം.പി അനാസ്ഥ തുടരുന്നുവെന്നാണ്​ ആരോപണം.

മഴക്കാലം നഗരത്തിലെ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാക്കിയത്​ വൻ നാശമാണ്​. ബംഗളൂരുവിൽ 396.72 കിലോമീറ്റർ ദൂരം റോഡാണ്​ തകർന്നത്​. അതിനിടെ, പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടം ഉണ്ടായ കർണാടകക്ക്​ 941.04 കോടി രൂപയുടെ പ്രത്യേക ധനസഹായം നൽകുമെന്ന്​ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയവ മൂലം 2022ൽ ഉണ്ടായ നാശനഷ്ടങ്ങൾക്കായാണിത്​. അസം-520.466 കോടി, ഹിമാചൽപ്രദേശ്​-239.31 കോടി, മേഘാലയ-47.326 കോടി, നാഗാലാൻഡ്​-68.02 കോടി എന്നിങ്ങനെ ആകെ അഞ്ചു സംസ്ഥാനങ്ങൾക്കായി ആകെ 1,816.162 കോടി രൂപയുടെ സഹായമാണ്​ അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Floodcompensation
News Summary - Flood: Many without compensation
Next Story