കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അഞ്ചുപേർ മരിച്ചു
text_fieldsചിത്രദുഗയിൽ നടന്ന അപകടം
ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ തമറ്റക്കല്ലുവിന് സമീപം ദേശീയപാത 48 ൽ ഞായറാഴ്ച ഇന്നോവ കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചുകയറി അഞ്ചു പേർ സംഭവസ്ഥലത്ത് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ആസ്ഥാനമായുള്ള വിരമിച്ച ബി.എം.ടി.സി ജീവനക്കാരായ ശാന്തമൂർത്തി (60), രുദ്രസ്വാമി (52), മല്ലികാർജുന (50), ചിദംബരാചാർ (50) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സവദത്തി രേണുക യെല്ലമ്മ ക്ഷേത്രത്തിൽ പോയി ദേവിയുടെ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
രേണുക യെല്ലമ്മ ക്ഷേത്രത്തിൽനിന്നുള്ള പ്രസാദം കാറിൽ ചിതറിക്കിടക്കുകയായിരുന്നു.

