യോഗദിനത്തിൽ അഞ്ച് ഗിന്നസ് റെക്കോഡ് തീർത്ത് അക്ഷർ യോഗ കേന്ദ്ര
text_fieldsബംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് അക്ഷർ യോഗ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ചടങ്ങിൽ അഞ്ച് ഗിന്നസ് റെക്കോഡുകൾ കുറിച്ചു. പാലസ് മൈതാനിയിലെ ത്രിപുര വിലാസിനിയിൽ നടന്ന പരിപാടിയിൽ ഹനുമനാസന, കൗടിന്യാസന, നൗകാസന, ചക്രാസന, നടരാജാസന, സൂര്യ നമസ്കാരം, ഏക്പദാസന എന്നിവയിലായി ഏഴ് ഗിന്നസ് റെക്കോഡുകളാണ് സംഘാടകർ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ, അഞ്ചു വിഭാഗങ്ങളിലാണ് റെക്കോഡ് പ്രഖ്യാപിച്ചത്.
രണ്ടു വിഭാഗങ്ങളിൽ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. ഇന്ത്യൻ ആർമി, എൻ.സി.സി, എയർഫോഴ്സ്, കർണാടക പൊലീസ്, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ തുടങ്ങി 3000ത്തോളം പേർ പങ്കെടുത്തു.

