Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​വ​ജാ​ത ശി​ശു​വി​നെ...

ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
newborn baby
cancel

ബം​ഗ​ളൂ​രു: ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ കേ​സി​ൽ കു​ട്ടി​യു​ടെ അ​മ്മ​യും ആ​ശ വ​ർ​ക്ക​റും അ​ട​ക്കം അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. ഹാ​സ​ൻ സ​ക​ലേ​ഷ്പൂ​രി​ലെ ബ്യാ​ക​ര​വ​ള്ളി വി​ല്ലേ​ജി​ലാ​ണ് സം​ഭ​വം. കു​ഞ്ഞി​ന്‍റെ അ​മ്മ ഹ​ര​ഗ​വ​ള്ളി വി​ല്ലേ​ജ് സ്വ​ദേ​ശി​നി ഗി​രി​ജ, ആ​ശ വ​ർ​ക്ക​റും ഹി​രി​യു​ർ കൂ​ടി​ഗെ സ്വ​ദേ​ശി​നി​യു​മാ​യ സു​മി​ത്ര, കു​ഞ്ഞി​നെ വാ​ങ്ങി​ച്ച ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി​നി ഉ​ഷ, കാ​പ്പി​ത്തോ​ട്ട ഉ​ട​മ ഹൊ​സ​ള്ളി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണി, ഇ​യാ​ളു​ടെ എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ​ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​റ്റെ​ന്ന് ജി​ല്ല ബാ​ല​ക്ഷേ​മ സ​മി​തി അം​ഗം ക​ന്ത​രാ​ജി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ഹാ​സ​നി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hassannewborn baby
Next Story