മാൽപെയിൽ മീൻപിടിത്ത ബോട്ട് മറിഞ്ഞു; തൊഴിലാളികളെ രക്ഷിച്ചു
text_fieldsരക്ഷപ്പെട്ട തൊഴിലാളികൾ ഈശ്വർ മാൽപെക്കും സഹായികൾക്കും ഒപ്പം
മംഗളൂരു: മാൽപെയിലെ തോട്ടം ബീച്ചിന് സമീപം കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ പോയ നാലു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. തോട്ടം വാർഡ് മുനിസിപ്പൽ അംഗം യോഗേഷ് ഉടൻതന്നെ സാമൂഹിക പ്രവർത്തകനായ ഈശ്വർ മാൽപെയെയും സംഘത്തെയും വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഈശ്വറും നാട്ടുകാരായ പ്രവീൺ, ഉദയ് എന്നിവരും ലൈഫ് ജാക്കറ്റുകളുമായി നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തുകയായിരുന്നു.
മാൽപെയിലെ കടൽ വളരെ പ്രവചനാതീതവും പ്രക്ഷുബ്ധവുമായി തുടരുകയാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു. നീന്താൻ അറിയാവുന്നവരും വെള്ളത്തിലിറങ്ങരുത്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് തിരമാലകൾ ഉയരാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ എപ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

