മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു
text_fieldsപ്രഹ്ലാദ് ചൗഹാൻ
മംഗളൂരു: ഓൾഡ് ബന്ദറിൽ മത്സ്യബന്ധന ബോട്ട് നങ്കൂരമിടുന്നതിനിടെ തെന്നി നദിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഛത്തിസ്ഗഢിലെ ജാഷ്പൂർ ജില്ലയിൽ ബർഖാസ് പാലി ഗ്രാമവാസിയായ പ്രഹ്ലാദ് ചൗഹാനാണ് (33) മരിച്ചത്. ഒരു വർഷം മുമ്പാണ് പ്രഹ്ലാദ് മംഗളൂരുവിൽ എത്തി മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടത്. ഓൾഡ് ബന്ദറിലെ ഉപ്പു ഡക്ക പ്രദേശത്ത് നങ്കൂരമിട്ടിരുന്ന ‘ഹസൻ അൽ ബഹാർ’ എന്ന പഴ്സീൻ ബോട്ടിന്റെ കയർ കെട്ടുന്നതിനിടെയാണ് സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീണുവെന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി അദ്ദേഹത്തെ വെള്ളത്തിൽനിന്ന് പുറത്തെടുത്തെങ്കിലും ഇതിനകം മരിച്ചിരുന്നു. വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം വിമാനമാർഗം ജന്മനാട്ടിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

