വൈദ്യുതിത്തൂൺ ദേഹത്തുവീണ് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsമുരുകൻ
മംഗളൂരു: നഗരത്തിലെ ബന്ദറിൽ റോഡരികിലെ ലൈറ്റ് പോസ്റ്റ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. മംഗളൂരുവിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി മുരുകനാണ് (35) മരിച്ചത്. രാവിലെ തിരക്കേറിയ ബന്ദർ പ്രദേശത്ത് മുരുകൻ പെട്ടി മീൻ ചുമന്നുകൊണ്ടുപോകുമ്പോഴാണ് ദാരുണമായ സംഭവം നടന്നതെന്ന് പ്രാദേശ വാസികൾ പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ ലൈറ്റ് പോസ്റ്റ് അതിന്റെ അടിത്തട്ടിൽനിന്ന് ഒടിഞ്ഞ് യുവാവിന്റെ നേരെ പതിച്ചു.
ആഘാതത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവരും സഹപ്രവർത്തകരും ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

