വിദ്യാര്‍ഥി പ്രശ്നം; മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം നടന്നു
text_fieldsവിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്തുന്നതിനുമായി ആരംഭിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗത്തില്‍നിന്ന്
ബംഗളൂരു: വിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്തുന്നതിനുമായി ആരംഭിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം വിധാന സൗധയിൽ നടന്നു. കമ്മിറ്റി ഏറ്റെടുക്കേണ്ട ഭാവി ചുമതലകളെക്കുറിച്ചും ശേഖരിക്കേണ്ട അവശ്യ വിവരങ്ങളെക്കുറിച്ചും അംഗങ്ങള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രൂപവത്കരിച്ച ഈ അഞ്ചംഗ പാനലിന്റെ അധ്യക്ഷൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ ആണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി ബസവരാജ് രായറെഡ്ഡി, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രിയങ്ക് ഖാർഗെ, ആഭ്യന്തരം, ഐ.ടി, ബി.ടി, ഇ-ഗവേണൻസ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ, മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി മധു ബംഗാരപ്പ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പരീക്ഷ, നിയമനം, ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകള്‍, എന്നിവ തടയുന്നതിന് കർശനമായ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്നതിനൊപ്പം സമയബന്ധിത പരീക്ഷാ കലണ്ടറും പാനല്‍ നിര്‍മ്മിക്കും.
കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ഫീസ് നിയന്ത്രണം നടപ്പാക്കുക, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ എന്നിവ മെച്ചപ്പെടുത്തുകയും സർക്കാർ സ്കൂളുകളിലും കോളജുകളിലും അധ്യാപക ഒഴിവുകൾ വ്യവസ്ഥാപിതമായി നികത്തുകയും ചെയ്യുക.
നൈപുണ്യ പരിപാടികൾ, അപ്രന്റീസ്ഷിപ്പുകൾ, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ആധുനിക തൊഴിൽ വിപണികളുമായി സഹകരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കുക, റെസിഡൻഷ്യൽ സ്കൂളുകളിലും കോച്ചിങ് ഹബ്ബുകളിലും അക്കാദമിക് സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും പരിഹരിക്കുന്നതിന് മാനസികാരോഗ്യ കൗൺസിലിങ് സംവിധാനങ്ങൾ നടപ്പാക്കുക്, പട്ടികജാതി/പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷം, എന്നിവർക്കുള്ള പിന്തുണ വർധിപ്പിക്കുക എന്നിവ പാനല്‍ നടപ്പാക്കും.
വിദ്യാർഥികൾ, മാതാപിതാക്കൾ, അക്കാദമിക് വിദഗ്ധർ എന്നിവരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് ആവശ്യമായ കൂടിയാലോചനകൾ നടത്തുകയും ചെയ്യും. മന്ത്രിമാരായ യു.ടി. ഖാദർ, ബസവരാജ രായറെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഡോ. ശരണപ്രകാശ് പാട്ടീൽ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ്, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ചീഫ് സെക്രട്ടറി വി. രശ്മി മഹേഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുളസി മദ്ദിനേനി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

