Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ കോൺഗ്രസ്...

കർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ ആദ്യ ബജറ്റ്; ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ല

text_fields
bookmark_border
congress-election
cancel

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്റെ അ​​ഞ്ചി​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ വ​​ർ​​ഷ​​ത്തി​​ൽ 52,000 കോ​​ടി ചെ​​ല​​വ​​ഴി​​ക്കും. ധ​​ന​​ വ​​കു​​പ്പി​​ന്റെ ചു​​മ​​ത​​ല​​കൂ​​ടി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ അ​​വ​​ത​​രി​​പ്പി​​ച്ച 2023-24 ബ​​ജ​​റ്റി​​ലാ​​ണ് പ്ര​​ഖ്യാ​​പ​​നം. എ​​ല്ലാ വീ​​ടു​​ക​​ൾ​​ക്കും 200 യൂ​​നി​​റ്റ് സൗ​​ജ​​ന്യ വൈ​​ദ്യു​​തി (ഗൃ​​ഹ​​ജ്യോ​​തി), കു​​ടും​​ബ​​നാ​​ഥ​​ക​​ളാ​​യ സ്ത്രീ​​ക​​ൾ​​ക്ക് മാ​​സം 2000 രൂ​​പ (ഗൃ​​ഹ​​ല​​ക്ഷ്മി), ബി.​​പി.​​എ​​ൽ കു​​ടും​​ബ​​ത്തി​​ലെ എ​​ല്ലാ അം​​ഗ​​ങ്ങ​​ൾ​​ക്കും 10 കി​​ലോ അ​​രി (അ​​ന്ന​​ഭാ​​ഗ്യ), തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യ ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് 3,000 രൂ​​പ, ഡി​​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് മാ​​സം 1500 രൂ​​പ (യു​​വ​​നി​​ധി), സ്ത്രീ​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ബ​​സ് യാ​​ത്ര (ശ​​ക്തി) എ​​ന്നീ പ​​ദ്ധ​​തി​​ക​​ളാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​നം.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യം (എ​​ൻ.​​ഇ.​​പി) ന​​ട​​പ്പാ​​ക്കി​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും ദു​​ർ​​ബ​​ല​​മാ​​ക്കു​​ന്ന​​താ​​ണ് എ​​ൻ.​​ഇ.​​പി. ഇ​​ന്ത്യ പോ​​ലു​​ള്ള വൈ​​വി​​ധ്യ​​ങ്ങ​​ൾ നി​​റ​​ഞ്ഞ രാ​​ജ്യ​​ത്തി​​ന് ഏ​​കീ​​കൃ​​ത​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ​​ന​​യം യോ​​ജി​​ച്ച​​ത​​ല്ല. സാ​​മൂ​​ഹി​​ക-​​സാം​​സ്കാ​​രി​​ക സാ​​മ്പ​​ത്തി​​ക ഘ​​ട​​ക​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചു​​ള്ള വി​​ദ്യാ​​ഭ്യാ​​സ ന​​യം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്വ​​ന്ത​​മാ​​യി രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്നും സി​​ദ്ധ​​രാ​​മ​​യ്യ ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. മു​​ൻ ബി.​​ജെ.​​പി സ​​ർ​​ക്കാ​​ർ എ​​ൻ.​​ഇ.​​പി ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്നു. സ​​ദാ​​ചാ​​ര പൊ​​ലീ​​സ് ച​​മ​​ഞ്ഞ് അ​​ക്ര​​മം ന​​ട​​ത്തു​​ന്ന​​വ​​രെ​​യും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ച്ച് സാ​​മു​​ദാ​​യി​​ക സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കു​​ന്ന​​വ​​രെ​​യും ക​​ർ​​ശ​​ന​​മാ​​യി നേ​​രി​​ടു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ബ​​ജ​​റ്റി​​ൽ ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​ത്തി​​ന്റെ എ​​ക്സൈ​​സ് നി​​കു​​തി 20 ശ​​ത​​മാ​​ന​​വും ബി​​യ​​റി​​ന്റേ​​ത് 10 ശ​​ത​​മാ​​ന​​വു​​മാ​​യി കൂ​​ട്ടി​​യി​​ട്ടു​​ണ്ട്. അ​​സം​​ഘ​​ടി​​ത മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഓ​​ൺ​​ലൈ​​ൻ ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ബ​​ജ​​റ്റി​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി. സ്വി​​ഗ്ഗി, സൊ​​മാ​​​റ്റോ, ആ​​മ​​സോ​​ൺ തു​​ട​​ങ്ങി​​യ ഇ-​​കോ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​രാ​​ണ് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ. ര​​ണ്ട് ല​​ക്ഷ​​ത്തി​​ന്റെ ലൈ​​ഫ് ഇ​​ൻ​​ഷു​​റ​​ൻ​​സ്, ര​​ണ്ട് ല​​ക്ഷ​​ത്തി​​ന്റെ അ​​പ​​ക​​ട ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ന്നി​​വ​​യ​​ട​​ക്ക​​മു​​ള്ള ആ​​കെ നാ​​ലു​​ല​​ക്ഷ​​ത്തി​​ന്റെ പ​​രി​​ര​​ക്ഷ​​യാ​​ണ് ല​​ഭി​​ക്കു​​ക.

ഇ​​തി​​നു​​ള്ള പ്രീ​​മി​​യം തു​​ക സ​​ർ​​ക്കാ​​ർ വ​​ഹി​​ക്കും. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ സ​​മ​​യ​​ത്ത് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി ബം​​ഗ​​ളൂ​​രു​​വി​​ലെ ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത് ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് ഇ​​ൻ​​ഷു​​റ​​ൻ​​സ്. മു​​ൻ ബി.​​ജെ.​​പി സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ പ്രൊ​​ഡ്യൂ​​സ് മാ​​ർ​​ക്ക​​റ്റ് ക​​മ്മി​​റ്റി (എ.​​പി.​​എം.​​സി) നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്നും ബ​​ജ​​റ്റി​​ൽ പ​​റ​​യു​​ന്നു. ക​​ർ​​ഷ​​ക​​രെ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ വ​​ൻ​​കി​​ട​​ക്കാ​​ർ ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ ഇ​​ട​​യാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഭേ​​ദ​​ഗ​​തി. ഇ​​തോ​​ടെ 14 ബ​​ജ​​റ്റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച റെ​​ക്കോ​​ഡ് സി​​ദ്ധ​​രാ​​മ​​യ്യ​​ക്ക് സ്വ​​ന്ത​​മാ​​യി. അ​​ന്ത​​രി​​ച്ച മു​​ൻ മു​​ഖ്യ​​മ​​ന്ത്രി രാ​​മ​​കൃ​​ഷ്ണ ഹെ​​ഗ്ഡേ​​യാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ, 13ബ​​ജ​​റ്റു​​ക​​ളാ​​ണ് ഇ​​ദ്ദേ​​ഹം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaNational Education PolicyCongress governmentFirst budget
News Summary - First budget of Congress government in Karnataka; National Education Policy will not be implemented
Next Story