ഫയർ സ്റ്റോമേഴ്സ് ഫുട്ബാൾ ക്ലബ് ഓണാഘോഷം
text_fieldsബംഗളൂരു: ഹൊരമാവ്-കൽക്കരെ മേഖലയിലെ ഫുട്ബാൾ പ്രേമികളെ ഒന്നിപ്പിച്ച് ഫയർസ്റ്റോമേഴ്സ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ‘ഓണാരവം 2025’ ഓണാഘോഷം ഹെന്നൂർ ആശ ടൗൺഷിപ്പിലെ ബിറ്റ്സ് ക്ലബിൽ നടന്നു.
പൂക്കളമൊരുക്കൽ, മാവേലിയെ വരവേൽക്കൽ, തിരുവാതിരക്കളി, ഓണക്കളികൾ, കലാപരിപാടികൾ, രാഗയന ബാൻഡിന്റെ ‘വാം ടീ വിത്ത് മ്യൂസിക്’ സംഗീത വിരുന്ന്, ആവേശകരമായ വടംവലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പ്രദീഷ്, റിജേഷ്, കിരൺദാസ്, ജിതിൻ, എസ്. അനൂപ്, വിശാഖ്, സുർജിത്ത്, അബീഷ് എന്നിവരടങ്ങുന്ന സംഘാടക സമിതി നേതൃത്വം നൽകി. ഫോൺ: 73535 49555.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

