Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ജ​യ​പു​ര കാ​ർ...

വി​ജ​യ​പു​ര കാ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ തീ​പി​ടി​ത്തം; 20 കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
വി​ജ​യ​പു​ര കാ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ തീ​പി​ടി​ത്തം; 20 കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

 വി​ജ​യ​പു​ര​യി​ലെ കാ​ർ സ​ർ​വി​സ് സെ​ന്റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

Listen to this Article

ബം​ഗ​ളൂ​രു: വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വി​ജ​യ​പു​ര​യി​ലെ കാ​ർ സ​ർ​വി​സ് സെ​ന്റ​റി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 20ല​ധി​കം കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ദേ​ശീ​യ​പാ​ത 50ൽ ​സ്ഥി​തി​ചെ​യ്യു​ന്ന എ​ച്ച്.​എം.​കെ കാ​ർ സ​ർ​വി​സ് സെ​ന്റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​വി​ധ ക​മ്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും സ​ർ​വി​സി​ങ്ങി​നു​മാ​യി നി​ർ​ത്തി​യി​ട്ട സ്ഥ​ല​ത്താ​യി​രു​ന്നു അ​ഗ്നി​ബാ​ധ.

തീ ​വ​ള​രെ പെ​ട്ടെ​ന്ന് പ​ട​ർ​ന്നു​പി​ടി​ച്ച​താ​യും സ​ർ​വി​സ് സെ​ന്റ​ർ മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. ഔ​ട്ട്‌​ലെ​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം 35 ല​ക്ഷം രൂ​പ​യു​ടെ സ്പെ​യ​ർ പാ​ർ​ട്‌​സും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ഗ്നി​ശ​മ​ന സേ​ന​യും അ​ടി​യ​ന്ത​ര സേ​വ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഗോ​ൾ ഗും​ബാ​സ്, വി​ജ​യ​പു​ര റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsLatest NewsFire Incidents
News Summary - fire incident at car service center
Next Story