Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളുരുവിൽ ഓടുന്ന ബസിന് തീപിടിച്ചു

text_fields
bookmark_border
ബംഗളുരുവിൽ ഓടുന്ന ബസിന് തീപിടിച്ചു
cancel
camera_alt

ഓ​ടു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

ബംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവിസ് നടത്തുകയായിരുന്ന ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) ബസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹൂഡിയിൽ നിന്ന് കെ.ആർ. മാർക്കറ്റിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. ബസിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം സുരക്ഷിതമായി നിർത്തുകയും കണ്ടക്ടറുമായി ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കുകയും ചെയ്തതിനാൽ ആർക്കും പരുക്കേറ്റില്ല.

തുടർന്ന് ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ബസിലെ വൈദ്യുത സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഔദ്യോഗിക സാങ്കേതിക പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire in Moving BMTC Bus
Next Story