കുന്നിൻ മുകളിൽ തീയണക്കാൻ കയറിയ ദമ്പതികൾ വെന്തുമരിച്ചു
text_fieldsമരണപ്പെട്ട ഗിൽബർട്ട്
കാർലോയും ഭാര്യ
ക്രിസ്റ്റിനയും
മംഗളൂരു: വീടിനടുത്തുള്ള കുന്നിൻ മുകളിൽ തീ കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ ഞായറാഴ്ച വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്വാൾ തുണ്ടുപദവിൽ ഗിൽബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവർക്കാണ് ദാരുണാന്ത്യം. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു. എന്നാൽ കാറ്റും വെയിലുമുള്ളതിനാൽ ചുറ്റിലും ആളിപ്പടർന്ന തീയിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയിൽ കുടുങ്ങി. രംഗം കണ്ട് പരിസരവാസികൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

