Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

text_fields
bookmark_border
റിച്ച്മോണ്ട് ടൗണിലെ ഫാമിലി സൂപ്പർ മാർട്ടിലാണ് തീപിടിത്തം; മൂന്നുകോടിയോളം രൂപയുടെ നഷ്ടം
ബംഗളൂരുവിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം
cancel

ബംഗളൂരു: റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫാമിലി സൂപ്പർ മാർട്ടിൽ ചൊവ്വാഴ്ച രാത്രി 1.45 ഓടെയാണ് സംഭവം. രക്ഷാപ്രവർത്തനം വൈകിയതോടെ കടയിൽ മുഴുവൻ തീ ആളിപ്പടർന്നു. ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ചൊവ്വാഴ്ച രാത്രി ചെറിയതോതിൽ കടയിൽ തീ ശ്രദ്ധയിൽപെട്ടയുടനെ സമീപവാസികൾ കെട്ടിടയുടമയെയും അഗ്നിരക്ഷാ സേനയെയയും വിവരമറിയിച്ചിരുന്നു. എന്നാൽ, അഗ്നിരക്ഷആ സേന ഒരു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. അപ്പോഴേക്കും കടയെ തീ വിഴുങ്ങിയിരുന്നു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അൻവറും പാർട്ണർമാരും ചേർന്ന് നടത്തുന്നതാണ് ഫാമിലി സൂപ്പർ മാർട്ട്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire in bengaluru super market
Next Story