Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി.ജി ഹോസ്റ്റലിൽ...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; എട്ട് പേർക്ക് പരിക്ക്

text_fields
bookmark_border
പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; എട്ട് പേർക്ക് പരിക്ക്
cancel
camera_alt

തീപിടിത്തം നടന്ന കെട്ടിടം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ബംഗളൂരു: ബൊമ്മസാന്ദ്രയിലെ പി.ജി ഹോസ്റ്റലിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. പശ്ചിമ ബംഗാളിൽ നിന്നുള്ള എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു .

സായ് പി.ജിയുടെ രണ്ടാം നിലയിൽ രാവിലെ ആറരയോടെയാണ് സംഭവം. എം എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒമ്പത് തൊഴിലാളികളാണ് മുറിയിൽ താമസിച്ചിരുന്നത്. ദേബാസിസ് ഹാൽദർ, ദേബാസിസ് മാലിക്, സുബ്രത ബേര, ഹിസ്ബുൾ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റേ, സയ്യിദ് അലാഹുദ്ദീൻ, ദിസ്‌വാനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവർ ചന്ദപുരയിലെ ബെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.കെട്ടിട ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakametro news
News Summary - Fire breaks out in PG hostel due to cylinder leak; eight injured
Next Story