ബംഗളൂരുവിൽ വാണിജ്യ സമുച്ചയത്തിൽ അഗ്നിബാധ
text_fieldsആർ.ടി നഗറിലെ നാലുനില വാണിജ്യസമുച്ചയത്തിലുണ്ടായ അഗ്നിബാധ അഗ്നിരക്ഷാ സേന അണക്കുന്നു
ബംഗളൂരു: ആർ.ടി നഗറിലെ നാലുനില വാണിജ്യ സമുച്ചയത്തിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി.
കെട്ടിടത്തിൽ കുടുങ്ങിയ 20ലേറെ പേരെ അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ നിലവറയിൽ സ്ഥാപിച്ച ജനറേറ്ററിൽനിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
ആയുർവേദ ഔഷധങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പുറത്തേക്ക് പടർന്ന തീയിൽ കെട്ടിടത്തിന് സമീപം നിർത്തിയിട്ട 25ഓളം വിവിധ വാഹനങ്ങൾ ചാമ്പലായി.
കെട്ടിടത്തിന്റെ മുകൾനിലകൾ പുകയിൽ മുങ്ങി. ഇതോടെ താഴേക്ക് ഇറങ്ങാൻ കഴിയാത്ത വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൂട്ടത്തോടെ ടെറസിൽ കയറി. ഇവിടെ നിന്നാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.

