ബംഗളൂരു എം.ജി റോഡിൽ വാണിജ്യ സമുച്ചയത്തിൽ അഗ്നിബാധ
text_fieldsതീയും പുകയും കണ്ട് കെട്ടിടത്തിൽ എത്തിയവർ
ബംഗളൂരു: സെൻട്രൽ ബംഗളൂരു എം.ജി റോഡിലെ വാണിജ്യ സമുച്ചയത്തിലുണ്ടായ അഗ്നിബാധ തിരക്കേറിയ നഗരത്തിൽ പരിഭ്രാന്തി പരത്തി. ജി.കെ.ബി ഓപ്ടിക്കൽ സ്ഥാപനം പ്രവർത്തിക്കുന്ന ഭാഗത്ത് കെട്ടിടത്തിന്റെ അടിയിൽ നിന്നാണ് പുകയുയർന്നത്. നിമിഷങ്ങൾക്കുള്ളിൽ വ്യാപിച്ച കട്ടപ്പുക കാരണം അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്താൻ പ്രയാസപ്പെട്ടു. തീപടർന്നാൽ നഗരം ചാമ്പലാവുംവിധം ഫർണിച്ചർ ഷോറൂമുകൾ വരെ പരിസരത്തുണ്ട്.
അഗ്നിരക്ഷാസേനയുടെ ടാങ്കിലെ വെള്ളം മതിയാവാതെ വന്നതിനാൽ മെട്രോ റയിൽവേ സ്റ്റേഷനിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് തീ ഉറവിടത്തിൽനിന്നുതന്നെ അണച്ചത്. നഗരത്തിൽ വാഹനഗതാഗത തടസ്സവും നേരിട്ടു.
അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു

