Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്പേട്ടില്‍ തീപിടിത്തം; 32 കടകള്‍ കത്തി നശിച്ചു

text_fields
bookmark_border
പ്ലാസ്റ്റികും ഹാർഡ്‌വെയർ വസ്തുക്കളും സൂക്ഷിച്ച മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്
fire break out
cancel
camera_alt

ചിക്പേട്ടില്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ

ബംഗളൂരു: ചിക്പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വെയർ വെയർഹൗസിൽ ബുധനാഴ്ച രാവിലെ വൻ തീപിടിത്തം. ഹലസുരു ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ രാവിലെ ആറു മണിയോടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് പൈപ്പുകളും ഹാർഡ്‌വെയർ വസ്തുക്കളും സൂക്ഷിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിട സമുച്ചയത്തിൽ നിരവധി കടകളും വന്‍ തോതില്‍ പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണും ഉണ്ടായിരുന്നു. ഇവയിലേക്ക് പടര്‍ന്ന തീ സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു.

നാല് ഫയർ എൻജിനുകൾ സ്ഥലത്തെത്തി ഉച്ചക്ക് 1.30 വരെ തീ അണക്കാനുള്ള ശ്രമം നടത്തി. മുൻകരുതൽ നടപടിയായി തൊഴിലാളികളെയും സമീപത്തുള്ള താമസക്കാരെയും ഒഴിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും നാശനഷ്ടത്തിന്‍റെ വ്യാപ്തി വിലയിരുത്തുന്നതിനുമായി പൊലീസും ഫയർ ആൻഡ് എമർജൻസി സർവിസസ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire break out at Chickpett; 32 shops burned
Next Story