ഉള്ളാൾ കല്ലപ്പു ഗ്ലോബൽ മാർക്കറ്റിൽ അഗ്നിബാധ; കോടികളുടെ നഷ്ടം
text_fieldsഉള്ളാൾ പഴം, പച്ചക്കറി ഗ്ലോബൽ മാർക്കറ്റിൽ തീയണക്കുന്ന അഗ്നിരക്ഷാസേന
മംഗളൂരു: ഉള്ളാൾ കല്ലപ്പു ഗ്ലോബൽ മാർക്കറ്റിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധ കോടികളുടെ നാശം വിതച്ചു. രണ്ടര മണിയോടെ പടർന്ന തീയിൽ ചെറുതും വലുതുമായ 25 കടകളാണ് കത്തിയത്. കെ. നവീദിന്റെ എസ്.എൻ ഫ്രൂട്സ് എന്ന സ്ഥാപനത്തിന് കോടി രൂപയുടെ നഷ്ടമുണ്ടായി.
എസ്. സുഹൈലിന്റെ കെ.എഫ്.കെയിൽ 40 ലക്ഷം രൂപ, എം. ലത്തീഫിന്റെ കെ.കെ ഫ്രൂട്സിൽ 70 ലക്ഷം, ഇദ്ദേഹത്തിന്റെ ഇന്ത്യനിൽ 60 ലക്ഷം, യു. സലാമിന്റെ ബി.എസ്.ആറിൽ 20 ലക്ഷം, പി.കെ. സുൽഫികറിന്റെ പി.കെ.എസിൽ 20 ലക്ഷം, കെ.ജി. നസീറിന്റെ കെ.ജി.എന്നിൽ 20 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കുന്നത്. കൂടാതെ 20 ചെറിയ കടകളിലെ സാധനങ്ങളും തീ വിഴുങ്ങി. അഗ്നിരക്ഷാസേനയുടെ തീവ്രശ്രമത്തിൽ 60 വ്യാപാര സ്ഥാപനങ്ങളിൽ തീ പടരുന്നത് തടയാനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

