രാജാജി നഗറിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം
text_fieldsരാജാജി നഗറിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ തീ പടർന്നപ്പോൾ
ബംഗളൂരു: രാജാജി നഗറിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ തിങ്കളാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തത്തിൽ 10 വാഹനങ്ങൾ കത്തിനശിച്ചു. 20 എണ്ണത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഉച്ചക്ക് 2.06 നാണ് സംഭവം തങ്ങളെ അറിയിച്ചതെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. ഇരുചക്ര വാഹന ഇലക്ട്രിക് വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഷോറൂമിന്റെ ബേസ്മെന്റിലും താഴത്തെ നിലയിലുമാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമായതിനാൽ ഷോറൂമിന്റെ രണ്ട് മുകൾനിലകളിലേക്ക് പടർന്നില്ല. തീപിടിത്തം ഉണ്ടാകുമ്പോൾ ഷോറൂമിനുള്ളിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഒഴിപ്പിക്കൽ നടപടിക്കിടെ ഇവരിൽ ഒരാൾക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.

