Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാക്ടറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ബെളഗാവിയിൽ സ്വകാര്യ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പ്രദേശവാസിയായ യല്ലപ്പ ഗുണ്ഡ്യഗോളാണ് (18) മരിച്ചത്. മാരുതി നാരായൺ കരവേകർ (32), യല്ലപ്പ പ്രകാശ് (35), രഞ്ജിത് ദശരഥ് പാട്ടീൽ (39) എന്നിവർക്കാണ് പരിക്കേറ്റത്. അപകടസമയത്ത് ഫാക്ടറിയിൽ 20ഓളം തൊഴിലാളികളുണ്ടായിരുന്നു. പലരും ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ഫാക്ടറിയിൽ കുടുങ്ങിയവർക്കാണ് പൊള്ളലേറ്റത്. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Next Story

