Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന് തീപിടിത്തം: മരണം രണ്ടായി
text_fieldsbookmark_border
അശ്വിനി
മംഗളൂരു: ഉഡുപ്പി അമ്പലപ്പാടിയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ ഗൃഹനാഥൻ വെന്തു മരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഒരാൾകൂടി മരിച്ചു.
മദ്യശാല ഉടമ രാമചന്ദ്ര ഷെട്ടിയാണ് (52) തിങ്കളാഴ്ച മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അശ്വിനി ഷെട്ടി (47) ചൊവ്വാഴ്ച മരുന്നുകളോട് പ്രതികരിക്കാതെ ആശുപത്രിയിൽ മരിച്ചു. ബി.ജെ.പി മഹിള മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റായിരുന്നു അശ്വിനി. ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി. എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
Next Story

