Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ ഉ​ട​മ​ക​ളി​ൽനി​ന്ന് പി​ഴ ഈ​ടാ​ക്കും

text_fields
bookmark_border
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ ഉ​ട​മ​ക​ളി​ൽനി​ന്ന് പി​ഴ ഈ​ടാ​ക്കും
cancel
camera_alt

 കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ല്‍ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക്യൂ​ൻ​സ് റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി ബം​ഗ​ളൂ​രു വി​ക​സ​ന മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ വെ​ള്ളി​യാ​ഴ്ച ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ത്തി​ല്‍ നോ​ട്ടീ​സ് പ​തി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്വീ​ൻ​സ് റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ മ​ന്ത്രി ക്ലാ​മ്പു​ക​ൾ സ്ഥാ​പി​ച്ചു. 1,581 വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കും. ഉ​ട​മ പി​ഴ അ​ട​ച്ച് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ഹ​നം കൊ​ണ്ടു​പോ​ക​ണം.

ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ഹ​നം നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ധി​കാ​രി​ക​ള്‍ അ​ത് നീ​ക്കം ചെ​യ്യും. 500 രൂ​പ പി​ഴ​ക്കൊ​പ്പം വാ​ഹ​ന ഉ​ട​മ ടോ​വി​ങ് ചാ​ർ​ജും ന​ൽ​കേ​ണ്ടി​വ​രും. ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ജ​ന​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം. സ്വ​ന്തം വാ​ഹ​നം വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ത് റോ​ഡു​ക​ളി​ല്‍ നി​ര്‍ത്ത​രു​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineAbandoned vehicleBangalore News
News Summary - Fines will be collected from the owners of abandoned vehicles
Next Story