Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപ തട്ടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
  • നാല് പാസ്പോർട്ടും സ്വർണവും കണ്ടെടുത്തു
  • കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെയാണ് കബളിപ്പിച്ചത്
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപ തട്ടി; രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

മംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി ബംഗളൂരു ആനേക്കൽ താലൂക്കിലെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന യു. പ്രകൃതി (34), രണ്ടാം പ്രതി ഉഡുപ്പി താലൂക്കിൽ കുന്താപുരം ഗംഗോളി ചർച്ച് റോഡിൽ ആൾട്ടൺ റെബെല്ലോ (42) എന്നിവരാണ് അറസ്റ്റിലായത്.

വിദേശ തൊഴിൽ വിസയും ജോലിയും വാഗ്ദാനം ചെയ്ത് കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെയാണ് കബളിപ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ 24 പാസ്‌പോർട്ടുകൾ, 4.3 ലക്ഷം രൂപ വിലമതിക്കുന്ന 43 ഗ്രാം സ്വർണം, തട്ടിപ്പിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

പൊലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര എം. ബൈന്ദൂർ, സബ് ഇൻസ്പെക്ടർ മല്ലികാർജുൻ ബിരാദർ എന്നിവരുടെ നേതൃത്വത്തിൽ എ.സി.പി (നോർത്ത് സബ് ഡിവിഷൻ) കെ. ശ്രീകാന്തയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എച്ച്.സി. നാഗരത്ന, പി.സിമാരായ രാഘവേന്ദ്ര, പ്രവീൺ, റിയാസ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial fraud; Rs 1 crore took by promising jobs abroad, two arrested
Next Story