Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫിഫ വേള്‍ഡ് കപ്പ്...

ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍: റെസ്റ്റോറന്‍റുകളുടെ സമയം നീട്ടി

text_fields
bookmark_border
ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍: റെസ്റ്റോറന്‍റുകളുടെ സമയം നീട്ടി
cancel

ബംഗളൂരു: 2026 ഫിഫ ലോകകപ്പ് മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ എന്നിവ നടക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങൾക്ക് ഇവ കാണാൻ സൗകര്യമൊരുക്കുന്നതിനായി ജൂലൈ 19, 20 തീയതികളിൽ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഭക്ഷണ സമയം ദീർഘിപ്പിക്കുമെന്ന് ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം ബംഗളൂരു സിറ്റി ൊലീസ് കമീഷണറേറ്റ് പരിധിയിലുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ് നടക്കുന്ന ജൂലൈ 19 ന് പുലർച്ചെ അഞ്ചു മണി വരെയും ഫൈനൽ നടക്കുന്ന ജൂലൈ 20ന് പുലർച്ചെ 3.30 വരെയും ഭക്ഷണം വിളമ്പാൻ അനുവാദമുണ്ട്. നാഷനൽ റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ചാണ് ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restaurantFIFA World Cup finalKerala Hotel Restaurant Associationmetro newsBanglore News
News Summary - FIFA World Cup Final: Restaurant hours extended
Next Story