Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ വ​നി​ത ക​മീഷ​ൻ അ​ധ്യ​ക്ഷ​ക്ക് മു​ന്നി​ൽ പ​രാ​തി​യു​മാ​യി സ്ത്രീ ​ക​ച്ച​വ​ട​ക്കാ​ർ

text_fields
bookmark_border
മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ വ​നി​ത ക​മീഷ​ൻ അ​ധ്യ​ക്ഷ​ക്ക് മു​ന്നി​ൽ പ​രാ​തി​യു​മാ​യി സ്ത്രീ ​ക​ച്ച​വ​ട​ക്കാ​ർ
cancel
camera_alt

വ​നി​ത ക​മീഷ​ൻ അ​ധ്യ​ക്ഷ ഡോ.​നാ​ഗ​ല​ക്ഷ്മി ചൗ​ധ​രി പ​രി​ശോ​ധ​ിക്കുന്നു

മം​ഗ​ളൂ​രു: ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ഡോ. ​നാ​ഗ​ല​ക്ഷ്മി ചൗ​ധ​രി പ​രി​ശോ​ധ​ന ന​ട​ത്തി.​ പ​ച്ച, ഉ​ണ​ക്ക മീ​ൻ മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ കോ​ണു​ക​ളും സ​ന്ദ​ർ​ശി​ച്ച അ​വ​ർ ദ​യ​നീ​യ അ​വ​സ്ഥ​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മീ​ൻ വി​റ്റ് കഴിയുന്ന നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ പ​രാ​തി​ക​ൾ പ​ങ്കു​വെ​ച്ചു.​ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. ദി​വ​സം മു​ഴു​വ​ൻ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു.

സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണം പ​തി​വാ​യി മോ​ഷ​ണ​ം ന​ട​ക്കു​ന്നു. പ്ര​ശ്നം ജി​ല്ല ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് ഡോ. ​നാ​ഗ​ല​ക്ഷ്മി ചൗ​ധ​രി ഉ​റ​പ്പു​ന​ൽ​കി. പു​തി​യ മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​മാ​യ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നി​ല​വി​ലെ മാ​ർ​ക്ക​റ്റി​ൽ ബി​സി​ന​സ്സ് മി​ക​ച്ച​താ​ണെ​ന്നും സ്ത്രീ​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish marketChairpersonWomen's Commission
News Summary - Female vendors complain before the Women's Commission Chairperson at the fish market
Next Story