പെൺ ഭ്രൂണഹത്യ: എസ്.പി.ജി ആശുപത്രിയിൽ ഈടാക്കിയിരുന്നത് അര ലക്ഷം വരെ
text_fieldsഅറസ്റ്റിലായ ഡോ. ശ്രീനിവാസയും ഭരതും
ബംഗളൂരു: പെൺ ഭ്രൂണഹത്യ നടക്കുന്നെന്ന് കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതർ സീൽ ചെയ്ത തിരുമലഷെട്ടിഹള്ളിയിലെ എസ്.പി.ജി ആശുപത്രിയിൽ ഗർഭഛിദ്രത്തിന് ഈടാക്കിയിരുന്നത് 5,000 രൂപ മുതൽ 50,000 രൂപയെന്ന് വെളിപ്പെടുത്തൽ. ഗർഭിണികളെ കണ്ടെത്താൻ നഴ്സുമാർ ഗ്രാമപ്രദേശങ്ങളിൽ ചെല്ലുകയും അവരെ ആശുപത്രിയിലേക്ക് കുട്ടിക്കൊണ്ടുവന്ന് സ്കാനിങ് നടത്തിയ ശേഷം ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെങ്കിൽ ഗർഭഛിദ്രത്തിന് അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ എസ്.പി.ജി ആശുപത്രി ഉടമയെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഒളിവിലായിരുന്ന ഉടമ ഡോ. ശ്രീനിവാസയെയും റിസപ്ഷനിസ്റ്റ് ഭരതിനെയും കഴിഞ്ഞദിവസം മാലൂരിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 10ഓളം ഭ്രൂണഹത്യ അരങ്ങേറിയതായാണ് പിടിയിലായ ആശുപത്രി ജീവനക്കാർ മൊഴി നൽകിയത്.
വിവാഹത്തിനുമുമ്പ് ഗർഭിണികളായവരെയും ഗർഭഛിദ്രം നടത്തിയിരുന്നതായി ബംഗളൂരു റൂറൽ എസ്.പി മല്ലികാർജുന ബളദണ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

