ആഘോഷമായി ഫെയ്മ കർണാടക വിഷുക്കൈനീട്ടം
text_fieldsഫെയ്മ കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ടം പരിപാടിയിൽനിന്ന്
ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ടം പരിപാടി ആഘോഷമായി മാറി. ഇന്ദിര നഗർ നൂറ് ഫീറ്റ് റോഡിലുള്ള ഇ.സി.എ ഹാളിൽ നടന്ന പരിപാടി ബാംഗ്ലൂർ സെൻട്രൽ എം.പി പി.സി. മോഹനൻ ഉദ്ഘാടനം ചെയ്തു.
ഫെയ്മ കർണാടക പ്രസിഡന്റ് റെജികുമാർ അധ്യക്ഷത വഹിച്ചു. ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ജോസഫ് വി.ജി. മുഖ്യാതിഥിയായി. ഫെയ്മ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഭൂപേഷ് ബാബു, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, സിനിമ നടി ഇന്ദിരനായർ, ഫെയ്മ കർണാടക സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറർ ബി. അനിൽ കുമാർ, മലയാളി സംഘടന പ്രതിനിധികളായ പി.കെ. സുധീഷ് , കുഞ്ഞിക്കണ്ണൻ, സി. ഗോപിനാഥൻ, ജോഫിൻ ജോയ്, പി.വി.എൻ. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ നായർ, എം. രാജഗോപാൽ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിഷുക്കൈനീട്ടം നൽകി. വിഷുക്കണിയും ഒരുക്കിയിരുന്നു. ഫെയ്മ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

