ഫെയ്മ കർണാടക വിഷുക്കൈനീട്ടം ഇന്ന്
text_fieldsബംഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) കർണാടക സംഘടിപ്പിക്കുന്ന വിഷുക്കൈനീട്ടം ഞായറാഴ്ച വൈകീട്ട് നാലിന് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ബാംഗ്ലൂർ സെൻട്രൽ എം.പി പി.സി. മോഹൻ ഉദ്ഘാടനം ചെയ്യും. ഫെയ്മ സംസ്ഥാന പ്രസിഡന്റ് റജികുമാർ അധ്യക്ഷത വഹിക്കും.
സി.ജെ. ബാബു, കൽപക ഗോപാലൻ, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, ലോക കേരള സഭാംഗങ്ങൾ, മലയാളി സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.
കലാപരിപാടികൾ, വിഷുക്കൈനീട്ടം, കരോക്കെ ഗാനമേള, അത്താഴം എന്നിവ നടക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുമെന്ന് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ബി. അനിൽ കുമാർ, രക്ഷാധികാരി പി.ജി. ഡേവിഡ്, വി. സോമനാഥൻ എന്നിവർ അറിയിച്ചു. ഫോൺ: 9845222688, 9845015527.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

