Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫെ​യ്മ ക​ർ​ണാ​ട​ക...

ഫെ​യ്മ ക​ർ​ണാ​ട​ക വി​ഷു​ക്കൈ​നീ​ട്ടം ഇ​ന്ന്

text_fields
bookmark_border
vishu
cancel

ബം​ഗ​ളൂ​രു: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​റു​നാ​ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്, ഫെ​യ്മ ക​ർ​ണാ​ട​ക സം​ഘ​ടി​പ്പി​ക്കു​ന്ന വി​ഷു​ക്കൈ​നീ​ട്ടം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ഇ​ന്ദി​രാ​ന​ഗ​ർ രാ​ഘ​വേ​ന്ദ്ര മ​ഠ​ത്തി​നു സ​മീ​പ​മു​ള്ള പ​രി​മ​ള സ​ഭാം​ഗ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ർ​ണാ​ട​ക പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജീ​വ് ഗൗ​ഡ വി​ഷു​ക്കൈ​നീ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​യ്മ ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ൻ​ഫോ​സി​സ്‌ കോ​ഫൗ​ണ്ട​ർ എ​സ്.​ഡി. ഷി​ബു​ലാ​ൽ, കു​മാ​രി ഷി​ബു​ലാ​ൽ, വൈ​റ്റ് ഗോ​ൾ​ഡ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സി.​ജെ. ബാ​ബു, ഫെ​യ്മ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭൂ​പേ​ഷ് ബാ​ബു, ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ ഗോ​പ​കു​മാ​ർ, ന​ർ​ത്ത​കി​യും അ​ഭി​നേ​ത്രി​യു​മാ​യ ശ്രീ​ദേ​വി ഉ​ണ്ണി, എ​ൻ.​ആ​ർ.​കെ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത്, മ​ല​യാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ഷു​​ക്കൈ​നീ​ട്ടം, അ​ത്താ​ഴം എ​ന്നി​വ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, ര​ക്ഷാ​ധി​കാ​രി പി.​ജി. ഡേ​വി​ഡ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KARNATAKAVishu 2024
News Summary - Federation of Marunadan Malayali Associations, - vishu
Next Story