Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജി.​ബി.​എ...

ജി.​ബി.​എ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്കു​ന്നത് പ​രാ​ജ​യ​ഭീ​തി കാ​ര​ണം -ആ​ർ. അ​ശോ​ക

text_fields
bookmark_border
ജി.​ബി.​എ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്കു​ന്നത് പ​രാ​ജ​യ​ഭീ​തി കാ​ര​ണം -ആ​ർ. അ​ശോ​ക
cancel
camera_alt

ആ​ർ. അ​ശോ​ക

ബം​ഗ​ളൂ​രു: പ​രാ​ജ​യ​ഭീ​തി കാ​ര​ണം കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ജി.​ബി.​എ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വെ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക.

ബം​ഗ​ളൂ​രു​വി​നെ അ​ഞ്ച് ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച​തി​നു​ശേ​ഷം അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും പാ​ർ​ട്ടി തോ​ൽ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര സ​ർ​വേ​ക​ൾ കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ കൊ​മ്പു​കോ​ര്‍ക്ക​ല്‍ കാ​ര​ണം തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കു​ന്നി​ല്ല. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ല. കോ​ട​തി അ​ന്തി​മ സ​മ​യ​പ​രി​ധി ന​ല്‍കി​യ​തി​നാ​ല്‍ നി​ശ്ചി​ത സ​മാ​യ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും അ​ശോ​ക പ​റ​ഞ്ഞു.

18,133 കോ​ടി രൂ​പ​യു​ടെ ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍ഗ്രേ​റ്റ​ഡ് സ​ബ​ർ​ബ​ൻ പ​ദ്ധ​തി​ക്കാ​യി ബി​ഡ​ദി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ നീ​ക്ക​ത്തെ ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന എ​ന്ന് അ​ശോ​ക വി​ശേ​ഷി​പ്പി​ച്ചു. തേ​ങ്ങ, മാ​ങ്ങ, പ​ട്ട്, പാ​ൽ ഉ​ൽ​പാ​ദ​നം എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ കാ​ർ​ഷി​ക ഭൂ​മി കൈ​യേ​റി ക​ർ​ഷ​ക​രെ തെ​രു​വി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ വ്യാ​ജ ക​ർ​ഷ​ക​രെ കൊ​ണ്ടു​വ​ന്ന് ക​ര്‍ഷ​ക​ര്‍ പി​ന്തു​ണ ന​ല്‍കു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

യ​ഥാ​ർ​ത്ഥ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഭൂ​മി വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ബി​ഡ​ദി​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ക്കം മു​ത​ൽ ത​ന്നെ ബി.​ജെ.​പി പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന്നും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fearelectionsR. Ashoka
News Summary - Fear of defeat is what is holding GBA back from elections - R. Ashoka
Next Story