എഫ്.സി.ഐ ശിശുദിനാഘോഷം
text_fieldsഎഫ്.സി.ഐ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘ഡ്രോ യുവർ ഡ്രീംസ്’
പരിപാടിയില്‍ നിന്ന്
ബംഗളൂരു: ഫണ്ട് എ ചൈൽഡ് ഇൻ ഇന്ത്യ (എഫ്.സി.ഐ) വാർഷിക ഫ്ലാഗ്ഷിപ് പരിപാടി ‘ഡ്രോ യുവർ ഡ്രീംസ്’ബസവനഗുഡിയിലെ ബി.എം.എസ് കോളജ് ഓഫ് എന്‍ജിനീയറിങ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ചേരികളിലെയും എൻ.ജി.ഒകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളിലെ നിര്‍ധന കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരമാണിത്. കുട്ടികൾക്ക് ഒത്തുചേരാനും അവരുടെ സ്വപ്നങ്ങൾ വരച്ച് കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയായി മാറി പരിപാടി. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിൽനിന്നുള്ള 500 കുട്ടികൾ പങ്കെടുത്തു.
150ൽ അധികം സന്നദ്ധപ്രവർത്തകരും പങ്കാളികളായി. കോക്സ് ടൗൺ-ദൊഡ്ഡിഗുണ്ട, ബയ്യപ്പനഹള്ളി, ശ്രീരാംപുര എന്നിവിടങ്ങളിലെ ചേരികളിൽനിന്നുള്ള കുട്ടികളും ആർക്ക് ഓഫ് ദ റെയിൻബോ, സമർഥനം ട്രസ്റ്റ് ഫോർ ദ ഡിസേബിൾഡ്, ബ്രൈറ്റ്‌വേയ്‌സ് സ്‌കൂൾ എന്നിവയുൾപ്പെടെ എൻ.ജി.ഒ നടത്തുന്ന സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും പങ്കെടുത്തു. ബി.എം.എസ്.ഇ.ടി ചെയർമാൻ ബി.എം.എസ്.ഇ ആന്‍ഡ് ലൈഫ് ട്രസ്റ്റി ഡോ.പി. ദയാനന്ദ് പൈ, പ്രിൻസിപ്പൽ ഡോ. ഭീംഷ ആര്യ, മുൻ പ്രിൻസിപ്പൽ ഡോ. സക്കേ ഷാമു എന്നിവർ മുഖ്യാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

