രേഖകളിൽ പിതാവിന്റെ ജാതി: വിവാഹിതകളുടെ അധ്യാപിക നിയമനം പ്രതിസന്ധിയിൽ
text_fieldsമംഗളൂരു: അധ്യാപികമാരാവാൻ ഹാജരാക്കിയ രേഖകളിൽ പിതൃജാതി ചേർത്ത വിവാഹിതരായ ഉദ്യോഗാർഥികളുടെ നിയമനം തടയുന്നതായി പരാതി. ഉഡുപ്പി ജില്ലയിലെ 16 ഉദ്യോഗാർഥികൾ ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. കർണാടകയിൽ ഇത്തരത്തിൽ 450 പേർ ഈ പ്രതിസന്ധി നേരിടുകയാണ്. ഇവരെ ജനറൽ വിഭാഗം പട്ടികയിലേക്ക് മാറ്റുകയാണ് അധികൃതർ ചെയ്യുന്നത്. ഇതോടെ സംവരണ ആനുകൂല്യം നഷ്ടമാവുന്നു.
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ക്വാട്ടയിൽ നിയമനം ലഭിക്കുന്നതിന് എല്ലാ യോഗ്യതകളും നേടി പട്ടികയിൽ പേര് വന്ന ശേഷമാണ് മാറ്റിനിർത്തപ്പെടുന്നതെന്ന് ഉദ്യോഗാർഥികളിൽ ഒരാളായ ജെമിനി പറഞ്ഞു. ഭർത്താവിന്റെ ജാതി ചേർക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിച്ച ഹരജിയിൽ അനുകൂല വിധിയുണ്ടായിരുന്നു. എന്നാൽ, ഹൈകോടതി റദ്ദാക്കി. ഇതേത്തുടർന്നാണ് ഉദ്യോഗാർഥികൾ ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹരജി നൽകിയിരിക്കുന്നത്. വിവാഹിതരായ പുരുഷ ഉദ്യോഗാർഥികളുടെ പിതൃജാതി പരിഗണിക്കുമ്പോൾ സ്ത്രീകളോട് മാത്രം വിവേചനം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

